23 ഫെബ്രുവരി 2013

അവരുടെ കൂടെ ഈ ഞാനും

സഹജീവി ജല്‍പ്പനങളെ ബാക്ക്ഗ്രൌണ്ട് സ്കോറാക്കി സെറ്റ് ചെയ്തു സ്വന്തം ഗാഡ്ജറ്റിനോട് മാത്രം മിണ്ടിയും പിണങിയും തൊട്ടും തലോടിയും കൂട്ടത്തില്‍ കൂടാതെ ഒരു കൂട്ടം
ഗാലക്സി തലമുറകളുമായി കൂട്ടത്തിലൊരു കൂട്ടം സ്മാര്‍ട്ട് കുട്ടന്‍മാര്‍ ഗഗനം കൈവെള്ളയിലൊതുക്കിയ ഭാവത്തില്‍ മേഘങളില്‍ നഖചിത്രം വരച്ചു രസിക്കുന്നു.

ആപ്പിള്‍ ഐഫോണിന്റെ പിന്‍ബലത്തില്‍ സ്വന്തം പേര്‍സണാലിറ്റി ബൂസ്റ്റ് ചെയ്ത് പത്മശ്രീ വാങാതെ തന്നെ പേരെടുത്തു കൂട്ടത്തില്‍ പിന്നൊരു കൂട്ടം സ്മാര്‍ട്ടന്‍മാര്‍

ക്വെര്‍ട്ടി കീപാഡിന്റെ വിസ്തൃതിയില്‍ മേഞ്ഞ് നടന്ന് കൈവിരലുകള്‍ കൊണ്ട് മാജിക് കാട്ടുന്നതാണ്‌ ജീവിതം എന്ന ഭാവത്തില്‍ കൂട്ടത്തില്‍ മറ്റൊരു കൂട്ടം

മണ്‍മറഞൊരു കാലത്തിന്‍ പ്രധിനിധികളെന്നോണം മാഞ്ഞ ഡിസ്പ്ളേയും തേഞ്ഞ കീപാഡുമായി കൂട്ടത്തില്‍ പിന്നെയുമൊരു കൂട്ടം, അവരുടെ കൂടെ ഈ ഞാനും