27 ഏപ്രിൽ 2013

Baby on board

ഇതു കൊണ്ടെന്താണ്‌ ഉദ്ദേശിക്കുന്നത്?

Baby On Board

ബേബി കാറില്‍ ഉള്ളതുകൊണ്ട് ഞങള്‍ മെല്ലെയേ പോകുകയുള്ളൂ, ക്ഷമിക്കൂ സുഹൃത്തെ എന്നാണോ?

അതോ കൊച്ച് കാറിലുള്ളതു കൊണ്ട് വിട്ടിരിക്കുന്നു, അല്ലെങ്കില്‍ മത്സര ഓട്ടത്തിന്റെ കാര്യത്തില്‍ ഒരു കൈ നോക്കാമായിരുന്നു എന്നാണോ?

അതുമല്ലെങ്കില്‍ "കല്യാണം കഴിഞ് വിശേഷമൊന്നുമായില്ലെ" എന്നുള്ള ചോദ്യം എനി വേണ്ടാ എന്നാണോ?

ഇനിയിപ്പൊ സിനിമയിലെ ചില മാലാഖമാര്‍ പറഞതു പോലെ "വെറുതെ ഒരു രസം", അങിനെ ആണോ?

പാശ്ചാത്യരീതിയായതു കൊണ്ട് ആദ്യം പറഞ കാരണമാകായിരിക്കും അല്ലെ? അതെ എന്നു വിക്കിപീഡിയ പറയുന്നു. സേഫ് ഡ്രൈവിങ് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വാഹനങളില്‍ പതിച്ചിരുന്ന സ്റ്റിക്കര്‍ എന്നാണ്‍ വിക്കിപീഡിയ പറയുന്നത്. അമേരിക്കയില്‍ ഇതിനിപ്പോള്‍ വല്യ മാര്ക്കറ്റ് ഇല്ലെന്നും, ലണ്ടനില്‍ ട്രാന്സ്പോര്‍ട്ട് വകുപ്പ് ഗര്‍ഭിണികള്‍ക്ക് ഇതുപോലൊരു ബാഡ്ജ് നല്‍കുന്ന സമ്പ്രദായവുമുണ്ടെന്നും വിക്കിപീഡിയ പറയുന്നു.

ഇനി ഇതെങിനെ സേഫ് ഡ്രൈവിങ് പ്രോത്സാഹിപ്പിക്കും എന്ന സംശയം ഇനിയും ബാക്കി.